കല്ലമ്പലം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ഒറ്റൂർ യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും ചേന്നൻകോട് എസ്.എൻ.ഡി.പി ഹാളിൽ ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് വി.രാധാകൃഷ്ണ കുറുപ്പ് അദ്ധ്യക്ഷനായി. കെ.എസ്.എസ്.പി.യു ജില്ലാ ട്രഷറർ വി.ശ്രീകുമാരൻ നായർ മുഖ്യ പ്രഭാഷണവും ജില്ലാ കമ്മിറ്റിയംഗം വി.സത്യാരാജൻ ആശംസാ പ്രസംഗവും നടത്തി.ഭാരവാഹികളായി വി.രാധാകൃഷ്ണ കുറുപ്പ് (പ്രസിഡന്റ്), കെ.സുദർശനൻ (സെക്രട്ടറി), രവീന്ദ്രകുറുപ്പ് (ട്രഷറർ) എന്നിവരെയും 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.