p

തിരുവനന്തപുരം: ഗസറ്റഡ് ഉദ്യോഗസ്ഥരുടെ പ്രൊമോഷന് മാർക്ക് അടിസ്ഥാനത്തിലുള്ള ഗ്രേഡിംഗ് കുറ്റമറ്റതാക്കാൻ റഫറൽ ബോർഡ് രൂപീകരിക്കും. ഒരാഴ്‌ചയ്‌ക്കകം റഫറൽ ബോർഡിന്റെ രൂപഘടനയാവും.

പുതിയ ഗ്രേഡിംഗിൽ കോൺഫിഡൻഷ്യൽ റിപ്പോർട്ടിന്റെ മാർക്കിനെ പറ്റിയുള്ള പരാതി റഫറൽ ബോർഡ് പരിശോധിക്കും. പിശക് കണ്ടാൽ തിരുത്തി ഗ്രേഡ് മാറ്റും.

എ,​ ബി,​ സി,​ ഡി ഗ്രേഡിംഗ് ഉണ്ടായിരുന്നപ്പോൾ ഉദ്യോഗസ്ഥൻ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് മേലധികാരികളാണ് ഗ്രേഡ് നിശ്ചയിച്ചിരുന്നത്. ആദ്യത്തെയാൾ നൽകുന്ന ഗ്രേഡിൽ പോരായ്‌മ കണ്ടാൽ അടുത്ത ഉദ്യോഗസ്ഥന് തിരുത്താം.

സർവീസ് സംഘടനകൾക്ക് ന്യൂമറിക്കൽ ഗ്രേഡിംഗിനോട് വിയോജിപ്പാണ്. ഡിസംബറിൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ സംഘടനകൾ ഇത് വ്യക്തമാക്കിയിരുന്നു.

 എല്ലാ ജീവനക്കാർക്കും ബാധകം

ഗസറ്റഡ് ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ മാർക്ക് അടിസ്ഥാനത്തിലാക്കണമെന്ന ഭരണപരിഷ്‌കാര കമ്മിഷൻ ശുപാർശ പ്രത്യേക വിഭാഗങ്ങൾ ഒഴികെ എല്ലാ വകുപ്പുകളിലെ ജീവനക്കാർക്കും ബാധകമാക്കും. ഗസറ്റഡ് ഉദ്യോഗസ്ഥരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് തയ്യാറാക്കിയ ചോദ്യാവലിയുടെ (സി.ആർ.ഫോം) മാതൃക തന്നെയാവും മറ്രു വകുപ്പുകൾക്കും നൽകുക. ഓൺലൈൻ വഴി തയ്യാറാക്കേണ്ടതിനാൽ ഇതിന് സമയമെടുക്കും.

ഉദ്യോഗസ്ഥരെ

വരുതിയിലാക്കാൻ

ഉദ്യോഗസ്ഥരെ ഐ.എ.എസുകാരുടെ വരുതിയിലാക്കാനുള്ള നീക്കമാണിത്. അഞ്ച് മാർക്ക് കിട്ടാത്തവർക്ക് പ്രൊമോഷൻ നഷ്ടപ്പെടും.

എം.എസ്. ജ്യോതിഷ്,

(കൺവീനർ, സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ)

പരിശീലനം

ഒഴിവാക്കണം

അഞ്ച് മാർക്ക് കിട്ടാത്തവരെ പരിശീലനത്തിനു വിടാനുള്ള നിർദ്ദേശം പുനഃപരിശോധിക്കണം. മേലുദ്യോഗസ്ഥർ ഗ്രേഡിംഗ് വൈകിപ്പിക്കുന്നുണ്ട്. ഇതിന് സമയപരിധി നിശ്ചയിക്കണം

ബി. ഹണി,

(പ്രസിഡന്റ്, സെക്രട്ടേറിയറ്റ് എംപ്‌ളോയീസ് അസോ.)

പ​ദ്ധ​തി​ ​പൂ​ർ​ത്തി​യാ​കും​ ​വ​രെ
സ്ഥ​ലം​മാ​റ്റ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ​ ​കാ​സ​ർ​കോ​ട്,​ ​വ​യ​നാ​ട്,​ ​ഇ​ടു​ക്കി​ ​ജി​ല്ല​ക​ളി​ൽ​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ത​ത്കാ​ലം​ ​സ്ഥ​ലം​മാ​റ്റം​ ​വേ​ണ്ടെ​ന്ന് ​ഉ​ദ്യോ​ഗ​സ്ഥ​ ​ഭ​ര​ണ​പ​രി​ഷ്കാ​ര​ ​വ​കു​പ്പി​ന്റെ​ ​സ​ർ​ക്കു​ല​ർ.​ ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​ഉ​ത്ത​ര​വി​റ​ക്കാ​ൻ​ ​വ​കു​പ്പ് ​മേ​ധാ​വി​ക​ൾ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.
മൂ​ന്ന് ​ജി​ല്ല​ക​ളി​ലെ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​പു​രോ​ഗ​തി​ ​വി​ല​യി​രു​ത്താ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ന​വം​ബ​റി​ൽ​ ​വി​ളി​ച്ചു​ ​ചേ​ർ​ത്ത​ ​യോ​ഗ​ത്തി​ലാ​ണ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​അ​ടി​ക്ക​ടി​യു​ള്ള​ ​സ്ഥ​ലം​ ​മാ​റ്റം​ ​പ​ദ്ധ​തി​ ​ന​ട​ത്തി​പ്പി​ന് ​പ്ര​തി​കൂ​ല​മാ​വു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​സ​ർ​ക്കു​ല​ർ.​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​നി​യ​മ​നം​ ​ല​ഭി​ക്കു​ന്ന​ ​ജീ​വ​ന​ക്കാ​ർ​ ​ഉ​ട​ൻ​ ​അ​വ​ധി​യി​ൽ​ ​പോ​കു​ന്ന​തും​ ​അ​വ​ശ്യ​ ​ത​സ്തി​ക​ക​ളി​ൽ​ ​ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തും​ ​പ​ദ്ധ​തി​ ​ന​ട​ത്തി​പ്പി​ന് ​ത​ട​സ​മാ​വു​ന്ന​താ​യും​ ​വി​ല​യി​രു​ത്തി.​ ​ഈ​ ​ജി​ല്ല​ക​ളി​ലേ​ക്ക് ​ജോ​ലി​ക്ക് ​എ​ത്തു​ന്ന​വ​ർ​ ​അ​ഞ്ച് ​വ​ർ​ഷ​മെ​ങ്കി​ലും​ ​അ​വി​ടെ​ ​സേ​വ​നം​ ​ചെ​യ്യ​ണ​മെ​ന്ന​താ​ണ് ​വ്യ​വ​സ്ഥ.​ ​അ​തി​ന് ​ശേ​ഷ​മേ​ ​സ്ഥ​ലം​ ​മാ​റ്റം​ ​ല​ഭി​ക്കു​ക​യു​ള്ളൂ.