തിരുവനന്തപുരം: അരിവാൾ രോഗം, സിക്കിൾസെൽ അനീമിയ തുടങ്ങിയ ജനിതക, രക്തജന്യ രോഗികളുടെ ഡിജിറ്റൽ രജിസ്റ്റർ തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. വിദഗ്ദ്ധ ചികിത്സയ്ക്കും ഗവേഷണത്തിനുമായി വയനാട് മെഡിക്കൽ കോളേജിൽ പ്രത്യേക കേന്ദ്രം തുടങ്ങാനുള്ള മാസ്റ്റർപ്ലാൻ ഉടൻ തയ്യാറാക്കും.