
കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന എ.ടി.എം കൗണ്ടർ പ്രവർത്തിക്കുന്നില്ലെന്ന പരാതി ശക്തമാകുന്നു. എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറാണ് ഇവിടെയുള്ളത്. രണ്ടുദിവസം പ്രവർത്തിച്ചാൽ പിന്നെ നാലോ അഞ്ചോ ദിവസം കഴിയണം ജനത്തിന് ഉപയോഗിക്കാൻ. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിലെ എ.ടി.എ കൗണ്ടർ പ്രവർത്തിക്കുന്നത്. ട്രെയിൻ യാത്രക്കാരിൽ പലരും എ.ടി.എം കൗണ്ടറിൽ നിന്ന് പൈസ എടുക്കാമെന്ന പ്രതീക്ഷയിലാണ് എത്തുന്നത്. എന്നാൽ നിരാശ മാത്രമാണ് മിച്ചം. ഈ എ.ടി.എം കൗണ്ടർ ഇവിടെനിന്ന് മാറ്റി സ്ഥാപിക്കാൻ ബാങ്കിന് താല്പര്യമുണ്ട്. റെയിൽവേ അമിതമായ വാടക ഈടാക്കുന്നതാണ് ഇതിന് കാരണമെന്നും പറയുന്നു.