agri

വെഞ്ഞാറമൂട്: പുഴയൊഴുകും മാണിക്കൽ പദ്ധതിയുടെ ഭാഗമായി വാവുക്കോണം കരികക്കത്തിൽ ഏലായിൽ നടപ്പിലാക്കുന്ന നെൽകൃഷി കാണാനും കൃഷിപാഠം അറിയാനും വേണ്ടി പാറയ്ക്കൽ ഗവൺമെന്റ് യു.പി സ്കൂളിലെ കുട്ടികളെത്തി. കർഷകത്തൊഴിലാളികൾക്കൊപ്പം കൃഷി പാട്ടുകൾ പാടിയും, കൃഷി അറിവുകൾ പങ്കുവെച്ചും കുട്ടികൾ തൊഴിലാളികൾക്കൊപ്പം നെൽകൃഷി കണ്ടറിഞ്ഞു. പാടശേഖരസമിതി അംഗങ്ങൾ, സുധീഷ്, അജിത്ത് സിംഗ്, ഗോപാലകൃഷ്ണൻ നായർ,ഷിജു,മഞ്ജു, രമ, നീതു തുടങ്ങിയവർ പങ്കെടുത്തു.