തിരുവനന്തപുരം: ആശ്വാസകിരണം പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് 2020 ഫെബ്രുവരി വരെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തതായി മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. 92412 ഗുണഭോക്താക്കളാണ് നിലവിലുള്ളത്. 62282 പേരുടെ അപേക്ഷ പരിഗണനയിലാണ്. ആനുകൂല്യങ്ങൾക്കായി 42.5 കോടി ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഹീമോഫീലിയ രോഗികൾക്കുള്ള സമാശ്വാസ പദ്ധതിയിൽ കഴിഞ്ഞമാസം വരെയുള്ള സഹായം നൽകി. മെഡിക്കൽ കോളേജുകളിലും ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളടക്കം 72 ആശുപത്രികളിൽ ഹീമോഫീലിയ ചികിത്സ ലഭ്യമാണെന്നും നജീബ് കാന്തപുരത്തിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.