ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം ഏപ്രിൽ 18,​19 തീയതികളിൽ ആറ്റിങ്ങലിൽ നടക്കും. സ്വാഗത സംഘ രൂപീകരണം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വിനീത് അദ്ധ്യക്ഷത വഹിച്ചു.സി.പി.എം സെക്രട്ടറിയേറ്റ് അംഗം ബി.പി മുരളി,​ കെ.എസ്. സുനിൽകുമാർ,​ ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.സുഭാഷ്,​ സുഗുണൻ,​ ഷൈലജ,​ ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി അഡ്വ. എസ്. ലെനിൻ,​ ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി എം.പ്രദീപ്,​ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,​ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷിജുഖാൻ,​ അൻസാരി,​ വി.എ.വിനീഷ്,​ സാജ് കൃഷ്ണ,​ വി.അനൂപ്,​ ആർ.എസ്. അനൂപ്,​ ശ്യാമ,​ വിഷ്ണു ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രമോഷ് സ്വാഗതവും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ‌.രാമു നന്ദിയും പറഞ്ഞു.