mar17a

ആറ്റിങ്ങൽ: ജോയിന്റ് കൗൺസിൽ ഒഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ ആറ്റിങ്ങൽ മേഖലാ സമ്മേളനം സംസ്ഥാന ചെയർമാൻ കെ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. സർക്കാർ പ്രഖ്യാപിച്ച മെഡിക്കൽ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് വി. ലിജിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രനാഥ്,​ സംസ്ഥാന കമ്മിറ്റി അംഗം ടി. വേണു,​ നോർത്ത് ജില്ലാ സെക്രട്ടറി കെ. സുരകുമാർ,​ സന്തോഷ്. വി,​ വൈ. സുൽഫിക്കർ,​ ഡി. ബിജിന,​ സുരേഷ്. എസ്,​ ലിസി. വി,​ മനേഷ്,​ ദീപക് നായർ. സി,​ രതീഷ്. ആർ.എസ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി വി. ലിജിൻ ( പ്രസിഡന്റ്)​,​ ദീപക് നായർ. സി.( സെക്രട്ടറി)​,​ സുശീൽകുമാർ( ട്രഷറർ)​,​നിഷ. കെ.എസ് (വനിതാ കമ്മിറ്റ് പ്രസിഡന്റ്)​,​ ലിസി. വി (വനിതാ കമ്മിറ്റി സെക്രട്ടറി)​ എന്നിവരെ തിരഞ്ഞെടുത്തു.