തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളേജിലെ വിദ്യാർത്ഥി യൂണിയൻ സിനിമാ നടൻ ബിനീഷ് ബാസ്റ്റിൻ ഉദ്ഘാടനം ചെയ്‌തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ ടി.അഭിലാഷ്, പി.ടി.എ ട്രഷറർ ഡോ.എസ്. സുചിത്രദേവി, വിദ്യാർത്ഥി യൂണിയൻ ചെയർമാൻ കെ.വിഷ്‌ണുഷാജ്, ജനറൽ സെക്രട്ടറി പ്രണവ് തുടങ്ങിയവർ സംസാരിച്ചു. മൂവായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ നൃത്ത സംഗീത പരിപാടികളും അരങ്ങേറി.