തിരുവനന്തപുരം: മണ്ണെണ്ണ വിതരണം കൃത്യമായി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിന് മുന്നിൽ കാലി കന്നാസുകളുടച്ച് പ്രതിഷേധിച്ചു. മത്സ്യത്തൊഴിലാളികളുടെ ഔട്ട് ബോഡ് എജിനുകൾക്ക്,​ പെർമിറ്റ് മണ്ണെണ്ണ രണ്ടുമാസമായി വിതരണം ചെയ്യാത്ത സിവിൽ സപ്ലൈസ് വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ചത്. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ നേതാക്കളായ ആന്റോ ഏലിയാസ്, എസ്.സ്റ്റീഫൻ, വലേരിയൻ ഐസക്ക്, പി.വി.വിൽസൺ, ജനറ്റ് ക്ലീറ്റസ്, രാജു ആശ്രയം, സിസ്റ്റർ മേഴ്‌സി മാത്യു, അൽഫോൺസ് അഞ്ചുതെങ്ങ്, യേശുദാസ്, ആന്റണി കുരിശിങ്കൽ, വി.എസ്.പൊടിയൻ, അലോഷ്യസ് അഞ്ചുതെങ്ങ്, ബെല്ലാജി, എസ്.ജെയിംസ്, ബിന്ദു സേവ്യർ എന്നിവർ പങ്കെടുത്തു.