തിരുവനന്തപുരം:നിയമന നിരോധനം നടപ്പാക്കിയും തസ്തികകൾ കുറച്ചും കേരള സിവിൽ സർവീസിന്റെ അന്ത്യം കുറിക്കുന്ന നടപടികളുമായാണ് പിണറായി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എസ്.ഇ.യു പ്രസിഡന്റ് എ.എം.അബുബക്കർ അദ്ധ്യക്ഷത വഹിച്ചു.എം.എൽ.എമാരായ കെ.പി.എ.മജീദ്, ടി.വി.ഇബ്രാഹിം, കെ.ബാബു, കുറക്കോളി മൊയ്തീൻ, എൽദോസ് കുന്നപ്പള്ളി, ജനറൽ സെക്രട്ടറി സിബി മുഹമ്മദ്, പോത്തൻകോട് റാഫി, കെ.എസ്.ഹംസ,കണിയാപുരം ഹലീം, നാസർ നങ്ങാത്ത്, ആമിർ കോവൂർ, എം.എ മുഹമ്മദാലി, അഡ്വ.നസീം ഹരിപ്പാട് എന്നിവർ പങ്കെടുത്തു.