kattil-vitharanam

വർക്കല: ജനകീയാസൂത്രണ പദ്ധതി പ്രകാരം വർക്കല നഗരസഭയിൽ വൃദ്ധർക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു. 4340 രൂപ വീതം വിലയുള്ള കട്ടിലുകൾ 99 ഗുണഭോക്താക്കൾക്കാണ് നൽകിയത്. ചെയർമാൻ കെ.എം.ലാജി കട്ടിൽ വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷ സജിനി മൻസാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ റുബീന, രഞ്ജു, നിർവഹണ ഉദ്യോഗസ്ഥയും ഐ.സി.ഡി.എസ് സൂപ്പർവൈസറുമായ അനീസാറാണി തുടങ്ങിയവർ സംസാരിച്ചു.