pothupanimudakku

വക്കം: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഘലാ സ്ഥാപനവും. 20 ലക്ഷത്തോളം തൊഴിലാളികൾ ഉള്ള ഇന്ത്യൻ റയിൽവെ ഉൾപ്പെടെ വില്പന നടത്തുന്ന കേന്ദ്രനയത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 28, 29 തീയതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പൊതുപണിമുടക്കിൽ ട്രെയിൻ യാത്രക്കാർ യാത്രകൾ ഒഴിവാക്കി പണിമുടക്കിൽ സഹകരിക്കണമെന്നഭ്യർത്ഥിച്ച് കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷനിൽ പ്രചരണം നടത്തി. രാവിലെ നടത്തിയ പ്രചരണത്തിന് സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, എസ്. സാബു, കെ. അനിരുദ്ധൻ, അഡ്വ.കെ. പ്രദീപ് കുമാർ, എസ്.ആർ.ജ്യോതി, എസ്.പ്രകാശ്, എ.ആർ.റസൽ, എം.അക്ബർ ഷാ, (സി.ഐ.ടി.യു) റസൂൽഷാൻ, സജി (ഐ.എൻ.ടി.യു.സി) അഡ്വ. അജയകുമാർ, എ.സജീർ (എ.ഐ.ടി.യു.സി) എന്നിവർ നേതൃത്വം നൽകി. വൈകിട്ട് നടന്ന പ്രതിഷേധ പരിപാടി സി. പയസ്, ആർ. ജറാൾഡ്, ബി.എൻ. സൈജു രാജ്, വി. ലൈജു, ലിജാ ബോസ് എന്നിവർ നേതൃത്വം നൽകി.