
പാലോട്: ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് അദ്ധ്വാപക സർവീസ് സംഘടനാ സമര സമിതി വാമനപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ദ്വിദിന പണിമുടക്കിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രാദേശിക സായാഹ്ന ധർണകൾ സംഘടിപ്പിച്ചു. പാലോട് ജംഗ്ഷനിൽ ഗിരീഷ് എം. പിള്ളയുടെ അദ്ധ്യക്ഷതയിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. നജിം ഉദ്ഘാടനം ചെയ്തു. ഗോപൻ സ്വാഗതം പറഞ്ഞു. ജി. സുനിൽകുമാർ, മനോജ് ടി.പാലോട്, പുത്തൻകുന്ന് ബിജു തുടങ്ങിയവർ സംസാരിച്ചു