vld-3

വെള്ളറട: കരിക്കാമൻകോട് സർവീസ് സഹകരണ ബാങ്കിന്റെ ദീർഘകാല പ്രസിഡന്റായിരുന്ന സി. ദേവനേശന്റെ അർദ്ധകായ പ്രതിമ ബാങ്കിന്റെ മുന്നിൽ ഷാഫി പറമ്പിൽ എം.എൽ.എ അനാവരണം ചെയ്തു. തുടർന്ന് ബാങ്ക് പ്രസിഡന്റ് പാക്കോട് സുധാകരന്റെ അദ്ധ്യക്ഷതയിൽ അഞ്ചുമരങ്കാല ജംഗ്ഷനിൽ ചേർന്ന യോഗം ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ,​ കോൺഗ്രസ് വെള്ളറട ബ്ളോക്ക് പ്രസിഡന്റ് എസ്. വിജയചന്ദ്രൻ, സി.പി.എം ഏരിയ സെക്രട്ടറി ഡി.കെ. ശശി, കിളിയൂർ ക്ഷീരസംഘം പ്രസിഡന്റ് അഡ്വ.ഗിരീഷ് കുമാർ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെ. ഷൈൻ കുമാർ, ശ്യാം, ആനി പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീകല, ബാങ്ക് സെക്രട്ടറി എൻ.സി. ഷാജി, വൈസ് പ്രസിഡന്റ് സെൽവരാജ്, ഭരണസമിതി അംഗങ്ങളായ കുടയാൽ സുരേന്ദ്രൻ, ഗോപാലകൃഷ്ണൻ നായർ, ജി. ഗോപി, എസ്. സുരേന്ദ്രൻ നായർ, ജെ. സതീഷ്,​ ബി. ഉഷ കുമാർ, ആർ. ഡാർളി ഫ്രാൻസിസ്, ജയ തുടങ്ങിയവർ സംസാരിച്ചു.