
തിരുവനന്തപുരം: ബന്ധുനിയമനം, സ്വജനപക്ഷപാതം, ഇടതുവത്കരണം തുടങ്ങിയ നടപടികൾ കാരണം സർവകലാശാലകളിൽ പ്രതിസന്ധി രൂക്ഷമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസസമ്മേളനം എം. വിൻസെന്റ് എം.എൽ.എയും യാത്രഅയപ്പ് സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എയും ഉദ്ഘാടനം ചെയ്‌തു. സിൻഡിക്കേറ്റ് അംഗം ഡോ.ആർ. അരുൺകുമാർ, ഡോ. അച്യുത് ശങ്കർ, ജ്യോതികുമാർ ചാമക്കാല, ഡോ. താജുദ്ദീൻ, എഫ്.യു.ഇ.ഒ പ്രസിഡന്റ് കെ. പ്രവീൺകുമാർ, ബി. ശ്രീധരൻ നായർ, എസ്. ജയറാം, ആർ. പ്രവീൺ, യൂണിയൻ പ്രസിഡന്റ് സി.കെ. സുരേഷ്‌കുമാർ, ജനറൽ സെക്രട്ടറി ഒ.ടി. പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.