pic1

നാഗർകോവിൽ: കന്യാകുമാരിയിൽ ആറ് കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. സെൽവൻപുത്തൂർ സ്വദേശി ജെനീഷ് (20), കൊട്ടാരം സ്വദേശി മെർലിൻ മോസ്സസ് (20), പ്രകാശ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കന്യാകുമാരിയിലെ നരിക്കുളത്തിൽ പ്രത്യേക സംഘം വാഹനപരിശോധന നടത്തിയപ്പോൾ അതുവഴി വന്ന ഓട്ടോയും, ബൈക്കും നിറുത്തി പരിശോധിച്ചപ്പോഴാണ് പ്രതികളുടെ കൈവശം നിന്ന് കത്തി, ഒരു അരിവാൾ, ആറ് കിലോ കഞ്ചാവ് എന്നിവ പിടികൂടിയത്. കന്യാകുമാരി സ്റ്റേഷനിൽ എത്തിച്ച പ്രതികളെ റിമാൻഡ് ചെയ്തു.