വർക്കല: വർക്കല നിയോജകമണ്ഡലത്തിലെ വിവിധ പ്രവർത്തികൾക്കായി സംസ്ഥാന ബഡ്ജറ്റിൽ 24.84കോടി രൂപ ഉൾപെടുത്തിയതായി അഡ്വ.വി.ജോയി എം.എൽ.എ അറിയിച്ചു. ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇലകമൺ -ചാരുംകുഴി- കാഷ്യുഫാക്ടറി റോഡിന് 50ലക്ഷം, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ചിറ്റായിക്കോട് - പാണന്തറ - ആയിക്കോട്ട്കോണം റിംഗ് റോഡുകൾക്ക് 1കോടി, കുളമട - പ്ലാവിള -ഇലങ്കം റോഡിന് 50 ലക്ഷം, മലച്ചിറ - തൈക്കാവ് - കൊടുവേലിക്കോണം - പറകുന്ന് - തൈക്കാവ് ജംഗ്ഷൻ റോഡിന് 75ലക്ഷം, പുല്ലൂർമുക്ക് - മുളയിലഴികം ഡിസന്റ്മുക്ക് കോളനി റോഡിന് 50ലക്ഷം, പൈവേലിക്കോണം - വടക്കേവയൽ റോഡിന് 50ലക്ഷം, ഞാറയിൽക്കോണം - തെങ്ങുവിള -കുടവൂർ റോഡിന് 50 ലക്ഷം, വെട്ടൂർ ഗ്രാമപഞ്ചായത്തിലെ വെട്ടൂർ - വലയന്റകുഴി - പണയിൽക്കടവ് റോഡിന് 50ലക്ഷം, ഇടവ ഗ്രാമപഞ്ചായത്തിലെ സംഘംമുക്ക് - മാന്തറക്ഷേത്രം - പ്രസ് മുക്ക് റോഡിന് 1കോടി, സ്റ്റേഡിയം റോഡിന് 50ലക്ഷം, മടവൂർ ഗ്രാമപഞ്ചായത്തിലെ ഞാറയിൽകോണം പള്ളി -ആലുകുഴി റോഡിന് 50ലക്ഷം, കൊച്ചാലുംമൂട് - ഞാറയിൽകോണം എൽ.പി.എസ് റോഡിന് 50ലക്ഷം, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ വടശ്ശേരിക്കോണം മുസ്ലിംപള്ളി - മേലവിള തറട്ട റോഡിന് 50ലക്ഷം, വർക്കല നഗരസഭയിൽ ചുമടുതാങ്ങി ഗ്രാലിക്കുന്ന് റോഡിന് 50ലക്ഷം, ചുമടുതാങ്ങി ടി.ബി ജംഗ്ഷൻ റോഡിന് 50ലക്ഷം, രാമന്തളി തൊട്ടിപ്പാലം റോഡിന് 50ലക്ഷം, ശിവഗിരി കൺവെൻഷൻ സെന്ററിന് 5കോടി, ശിവഗിരി തീർത്ഥാടനത്തിന് 20ലക്ഷം, വർക്കല രാധാകൃഷ്ണൻ സ്മാരക നിർമ്മാണത്തിന് 20ലക്ഷം, വർക്കല കോടതി സമുച്ചയത്തിന് (അധികം അനുവദിച്ചത്) 50ലക്ഷം, വർക്കല സിവിൽ സ്റ്റേഷന് (അധികം ലഭിച്ചത്) 53.56ലക്ഷം, ജലപാത വികസനത്തിന് (ഫുട്ട് ബ്രിഡ്ജ് / സൈഡ് വാൾ) 2.720കോടി അയിരൂർ നദിക്കു കുറുകെ ക്രോസ്ബാർ നിർമ്മാണം 79.71ലക്ഷം പ്രകൃതി ചികിത്സാ ആശുപത്രിയിൽ കുടിവെള്ളത്തിന് 20.81ലക്ഷം സബ്ബ്‌രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന് അധികം അനുവദിച്ചത് 43ലക്ഷവും അനുവദിച്ചു.