ummenchandy

തിരുവനന്തപുരം: കെ-റെയിലിനെതിരായ ജനകീയ പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കാൻ ഒരു സർക്കാരിനുമാകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തല രചിച്ച "ആർക്കും വേണ്ടാത്ത കെ-റെയിൽ" എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം

.ജനാധിപത്യപരമായി പ്രതിഷേധിച്ച ജനങ്ങളോട് ക്രൂരമായാണ് പൊലീസ് പെരുമാറുന്നത്. . എന്തുവന്നാലും കെ -റെയിൽ നടപ്പിലാക്കുമെന്ന പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ പറയുന്നത് പ്രതിഷേധങ്ങൾ കണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്നാണ്. രണ്ടു വർഷം മുൻപ് പൂർത്തിയാക്കേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നീണ്ടുപോകാൻ കാരണം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർമ്മാണ സാമഗ്രികളെത്തിക്കാൻ സാധിക്കാത്തതിനാലാണ് .അതിന് കഴിയാത്ത സർക്കാർ തിരുവനന്തപുരം മുതൽ കാസർകോട് വരെ എങ്ങനെ കൂറ്റൻ മതിൽ നിർമ്മിച്ച് പദ്ധതി നടപ്പിലാക്കുമെന്നും ഉമ്മൻചാണ്ടി ചോദിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,ഡോ. എം.കെ മുനീർ എം.എൽ.എ ,.ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സംസാരിച്ചു.