
വെള്ളനാട്:വെള്ളനാട് പുനലാൽ ഡെയിൽവ്യൂ ഫാർമസി കോളെജ് ആൻഡ് റിസർച്ച് സെന്ററും സെൻട്രൽ യൂണിവേഴ്സിറ്റി ഒഫ് കേരളയുമായി സഹകരിച്ച് സംഘടിപ്പിച്ച ഇന്റർനാഷണൽ ഹൈബ്രിഡ് സെമിനാർ എം.സി.ദത്തൻ ഉദ്ഘാടനം ചെയ്തു.സെൻട്രൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.വെങ്കടേശ്വരലു അദ്ധ്യക്ഷത വഹിച്ചു.കേരളാ അക്കാദമിഓഫ് സയൻസസ് പ്രസിഡന്റ് ഡോ.എം.ജി.നായർ,വനിതാ ശാസ്ത്രജ്ഞ പ്രൊഫ.ഡോ.ഗംഗാൻദീപ്കാംങ്,സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂൾ ഡ്യൂക്ക് റുക് ലാന്തി.ഡി.ആൽവിസ്,പ്രൊഫ.ഡോ.ലിൻഫാ വാങ്,ഡോ.ശ്യാം ശർമ്മ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.ഡെയിൽവ്യൂ കോളെജ് സി.ഇ.ഒ ഡോ.ഷൈജു ആൽഫി,കേരളാ അക്കാദമിഓഫ് സയൻസസ് ജനറൽ സെക്രട്ടറി ഡോ.ബി.ആർ.രമേഷ് കുമാർ,ഡെയിൽവ്യൂ ചെയർമാൻ ഡീനാദാസ്,എന്നിവർ സംസാരിച്ചു.