
മലയിൻകീഴ് : ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം ആക്ഷൻ കൗൺസിൽ സമര സമിതിയുടെ നേതൃത്വത്തിൽ മലയിൻകീഴ് ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു.പി.എസ്.സി.എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എസ്.ഷിബു,എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എ.അശോക്,സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നിർവാഹക സമിതി അംഗം എം.പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.