തിരുവനന്തപുരം: പൊതുനിയമനങ്ങളിലെ പട്ടികജാതി സംവരണം സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് പട്ടികജാതി മോർച്ച സെക്രട്ടേറിയറ്റ് മാർച്ച്‌ നടത്തി.ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ ഉദ്ഘാടനം ചെയ്തു.പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു.മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത്, വൈസ് പ്രസിഡന്റ് അഡ്വ.സന്ദീപ് കുമാർ,സംസ്ഥാന സമിതിയംഗങ്ങളായ രമേശ്‌ കൊച്ചുമുറി, മധുസൂദനൻ, ജില്ലാ ജനറൽ സെക്രട്ടറി രതീഷ് പുഞ്ചക്കരി,വൈസ് പ്രസിഡന്റുമാരായ പാറയിൽ മോഹനൻ,ബൈജു ദേവ്,സെക്രട്ടറി വർക്കല ശ്രീനിവാസൻ,നിഷാന്ത് വഴയില,പ്രശാന്ത്, മഹേഷ് തമലം എന്നിവർ പങ്കെടുത്തു.