തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ഡോ.പി. പല്പു സ്‌മാരക യൂണിയൻ ഭാരവാഹികളുടെയും ശാഖാ ഭാരവാഹികളുടെയും സംയുക്ത യോഗം യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ. ദേവരാജിന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് രാജേഷ് ഉദ്ഘാടനം ചെയ്‌തു.

യോഗത്തിൽ ജില്ലാ സമ്മേളനങ്ങൾ, മൈക്രോ ഫിനാൻസ് ലോൺ, വനിതാസംഘം,​ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ചിരിക്കുന്ന കലോത്സവം എന്നിവ വിജയിപ്പിക്കുന്നതിനും 23ന് നടത്തുന്ന മാർച്ച് വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ പി.സി. വിനോദ്,​ സെക്രട്ടറി അനീഷ് ദേവൻ,​ കൗൺസിലർ സോമസുന്ദരം എന്നിവർ സംസാരിച്ചു.