
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ദേവിക്ഷേത്ര ട്രസ്റ്റ് നൽകിവരുന്ന കരിക്കകത്തമ്മ പുരസ്കാരം 2022ന് കോഴിക്കോട് അദ്വൈതാശ്രമ മഠാധിപതിയും ആത്മീയ ഗുരുവുമായ സ്വാമി ചിദാനന്ദപുരിയെ തെരഞ്ഞെടുത്തു. സനാതന ധർമ്മത്തിന്റെയും വേദാന്ത പഠനത്തിന്റെയും പ്രാധാന്യം ലോകമെമ്പാടും പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങൾ മാനിച്ചാണ് സ്വാമി ചിദാനന്ദപുരിയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു. ഒന്നാം ഉത്സവ ദിവസമായ ഏപ്രിൽ 7ന് ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.