v-d-satheesan

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ ആർ. അജയഘോഷ് രചിച്ച 'ചെങ്കൊടിക്ക് തീ പിടിച്ച കാലം' എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.കെ. രമ എം.എൽ.എയ്ക്ക് നൽകി പ്രകാശനം ചെയ്തു. സി.പി.എമ്മിനകത്തെ രൂക്ഷമായ വിഭാഗീയതയുടെ നാളുകളെക്കുറിച്ചുള്ള ചരിത്രവിവരണമാണ് പുസ്തകം.

സിന്ധു സൂര്യകുമാർ, എൻ.കെ. ഗിരീഷ്, ആർ. അജയഘോഷ് എന്നിവർ സംസാരിച്ചു.