തിരുവനന്തപുരം:സൗര പുരപ്പുറ സോളാർ പദ്ധതിയുടെ ഭാഗമായി നേമം നിയോജക മണ്ഡലത്തിൽ പൂർത്തിയായ സൗരോർജ്ജനിലയത്തിന്റെ ഉദ്ഘാടനം മുടവൻമുകൾ ഗ്രീൻ ഡേയ്ൽ റസിഡന്റ്സ് അസോസിയേഷനിൽപ്പെട്ട നന്ദകുമാർ സി.ജിയുടെ വസതിയിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മേയർ ആര്യാരാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സർക്കിൾ ഡെപ്യൂട്ടി സി.ഇ.അബ്ദുൽ കലാം,എക്സി: എൻജിനിയർ ജാസ്മിൻഭാനു,പൂജപ്പുര സബ് ഡിവിഷൻ അസി: എക്സി: എൻജിനിയർ വിശാഖ്,പൂജപ്പുര അസിസ്റ്റന്റ് എൻജിനിയർ മുഹമ്മദ് റാഫി,സീനിയർ സൂപ്രണ്ട് വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.