വിഴിഞ്ഞം: ജനതാദൾ എസ് കോട്ടുകാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്,​ ചപ്പാത്ത് മാധവവിലാസം സ്കൂളിലെ അദ്ധ്യാപകൻ, ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ കേന്ദ്ര രക്ഷാധികാരി സമിതി അംഗം, ചൊവ്വര ടൂറിസം വികസന സമിതി ചെയർമാൻ, ചൊവ്വര ഗാന്ധിസ്മാരക നിധി യൂണിറ്റ് പ്രസിഡന്റ് തുടങ്ങീ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കഴിഞ്ഞ 50 വർഷം സജീവമായി പ്രവർത്തിച്ചിരുന്ന ചൊവ്വര രാമചന്ദ്രന്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി.

ജനതാദൾ എസ് കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ചു. ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിത ദാസ്, സി.പി.എം. കോവളം ഏരിയാ കമ്മിറ്റി അംഗം കെ.എസ്. സജി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായി കോട്ടുകാൽ വിനോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ്, സി. പി.ഐ കോട്ടുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്. അജിത്ത് കുമാർ, ജനതാദൾ എസ് ജില്ലാ ജനറൽസെക്രട്ടറി വി.സുധാകരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഗീത, പഞ്ചായത്ത് മെമ്പർമാരായ ചൊവ്വര രാജൻ, വി. പ്രവീൺ, ദീപു, എൽ.ജെ.ഡി നേതാക്കളായ വിഴിഞ്ഞം ജയകുമാർ, കരിച്ചൽ ഗോപാലകൃഷ്ണൻ, ജനതാദൾ എസ് നേതാക്കളായ എസ്. ചന്ദ്രലേഖ, വി.രത്നരാജ്, ജി. മുരളീധരൻ എന്നിവർ സംസാരിച്ചു