നെയ്യാറ്റിൻകര:പ്രമുഖ ഗാന്ധിയനും ഗാന്ധിസ്മാരക നിധി മുൻ അഖിലേന്ത്യാ ചെയർമാനുമായിരുന്ന പത്മശ്രീ പി.ഗോപിനാഥൻ നായരുടെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധിദർശൻ വേദിയും ഗാന്ധി മിത്ര മണ്ഡലവും സംയുക്തമായി ഗുരുവന്ദനം ചടങ്ങ് സംഘടിപ്പിച്ചു.ഗാന്ധിമിത്ര മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.ബി.ജയചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ് മോഹൻ,നിംസ് മെഡിസിറ്റി എം.ഡി.എം.എസ്.ഫൈസൽ ഖാൻ ,നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡോ.സാദത്ത്,ജോസ് ഫ്രാങ്ക്ളിൻ,കൗൺസിലർ കൂട്ടപ്പന മഹേഷ്,ഗാന്ധിദർശൻ വേദി ഭാരവാഹികളായ ജെ.ജോസ് വിക്ടർ,ജെ.ഫൈസുലുദ്ദിൻ, ജയന്ദ്രൻ,ഗാന്ധി മിത്ര മണ്ഡലം ഭാരവാഹികളായ മണലൂർ ശിവപ്രസാദ്, ബിനു മരുതത്തൂർ ,തിരുമംഗലം സന്തോഷ്,ആറാലുംമൂട് ജിനു,അമ്പലം രാജേഷ്,ജയരാജ് തമ്പി,ഇരുമ്പിൽ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.