മലയിൻകീഴ്: മണ്ണടിക്കോണം ശ്രീമുത്താരമ്മൻ ക്ഷേത്രോത്സവ കാവടി ഘോഷയാത്രയിൽ നടന്നത് മാർക്‌സിസ്റ്റ് - എസ്.ഡി.പി.ഐ ക്രിമിനൽ സംഘങ്ങളുടെ ആസൂത്രിത ആക്രമണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഹിന്ദു ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ അലങ്കോലപ്പെടുത്താനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണിത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള ഭക്തജനങ്ങൾ പങ്കെടുത്ത ഘോഷയാത്രയ്ക്ക് നേരെയാണ് മാരകയായുധങ്ങളുമായി മാർക്‌സിസ്റ്റ് മത ഭീകരസംഘടനകൾ അക്രമം നടത്തിയതെന്നും കൃഷ്ണദാസ് ആരോപിച്ചു. കുറ്റവാളികൾക്കെതിരെ മാതൃകാപരമായി നിയമ നടപടി സ്വീകരിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.