ചേരപ്പള്ളി: കേരള കോൺഗ്രസ് (എം) ആര്യനാട് മണ്ഡലം സമ്മേളനം ജില്ലാസെക്രട്ടറി ആര്യനാട് സുരേഷ് ഉദ്ഘാടനം ചെയ്തു. അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ്, സെക്രട്ടറി മനോജ്, ഉഴമലയ്ക്കൽ മണ്ഡലം പ്രസിഡന്റ് കുര്യാത്തി ജോയി, കുറ്റിച്ചൽ മണ്ഡലം പ്രസിഡന്റ് ഉത്തരംകോട് വിജയൻ, വിനോബ സുധൻ, ശ്രീകല, വെള്ളനാട് മണ്ഡലം പ്രസിഡന്റ് രാജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി: ഇറവൂർ രാജേഷ് (പ്രസിഡന്റ്), ഉണ്ടപ്പാറ എ. ഉല്ലാസ് (ജനറൽ സെക്രട്ടറി), ആർ. സുരേഷ് കുമാർ, ഷിബു (വൈസ് പ്രസിഡന്റുമാർ), പൊട്ടൻചിറ സതീഷ് , ബിജു (സെക്രട്ടറിമാർ), ഇൗഞ്ചപ്പുരി ജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.