vcg

തിരുവനന്തപുരം: ബഡ്ജറ്റ് നിർദ്ദേശമനുസരിച്ച് ഭൂനികുതിക്ക് പുതിയ സ്ളാബുകൾ നിശ്ചയിക്കാനുള്ള നീക്കം തത്കാലം ഉപേക്ഷിച്ചതായി നികുതിവകുപ്പ് അറിയിച്ചു. പകരം നിലവിലെ എല്ലാ സ്ളാബിലും വർദ്ധന വരുത്തും. കഴിഞ്ഞ ദിവസം ബഡ്ജറ്റ് നിർദ്ദേശത്തിൽ മാറ്റംവരുത്തിയുള്ള ധനമന്ത്രിയുടെ അറിയിപ്പിനെ തുടർന്നാണിത്.

നിലവിൽ രണ്ട് സ്ളാബുകളാണ്. ഇത് നാലാക്കി വർദ്ധിപ്പിക്കാനായിരുന്നു നീക്കം. ഇതനുസരിച്ചുള്ള നിർദ്ദേശങ്ങൾ ലാൻഡ് റവന്യുവകുപ്പ് സർക്കാരിന് സമർപ്പിച്ചിരുന്നു. കുറച്ചു ഭൂമിയുള്ളവർക്ക് നാമമാത്ര വർദ്ധനയും ഒരേക്കറിൽ കൂടുതലുള്ളവർക്ക് വൻ വർദ്ധനയും വരുത്താനാണ് ആലോചിച്ചിരുന്നത്. എന്നാൽ അതുകൊണ്ട് പ്രതീക്ഷിച്ച വരുമാനവർദ്ധന ലഭിക്കില്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നിലവിലെ സ്ളാബുകളിലെല്ലാം വർദ്ധനയ്ക്ക് തീരുമാനിച്ചത്. 2018ലാണ് ഭൂനികുതി ഒടുവിൽ കൂട്ടിയത്.

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ നിരക്ക് വ്യത്യാസമുണ്ട്. പഞ്ചായത്തുകളിൽ ഇരുപത് സെന്റ് വരെ 5 രൂപ വീതവും അതിന് മുകളിൽ എട്ടും മുനിസിപ്പാലിറ്റികളിൽ ആറ് സെന്റുവരെ 10 രൂപാവീതവും അതിന് മുകളിൽ പതിനഞ്ചും കോർപറേഷനുകളിൽ നാലു സെന്റ് വരെ 20 രൂപ വീതവും അതിന് മുകളിൽ മുപ്പതും ഓരോ ആറിനും (2.48 സെന്റ് ഒരു ആർ) നൽകണം.

പഞ്ചായത്ത്(പഴയ നിരക്ക്, പുതിയ നിരക്ക്)

1സെന്റ് 1രൂപ, 2രൂപ

2സെന്റ് 2രൂപ 4രൂപ

5 സെന്റ് 5 രൂപ, 10രൂപ

10സെന്റ് 10രൂപ 20രൂപ

20സെന്റ് 40രൂപ, 64രൂപ

മുനിസിപ്പാലിറ്റി(പഴയ നിരക്ക്, പുതിയ നിരക്ക്)

1സെന്റ് 2 രൂപ 4രൂപ

2 സെന്റ് 4രൂപ 8രൂപ

5സെന്റ് 10രൂപ 20രൂപ

10സെന്റ് 40രൂപ 60രൂപ

20സെന്റ് 80രൂപ 120രൂപ

കോർപറേഷൻ(പഴയ നിരക്ക്, പുതിയ നിരക്ക്)

1സെന്റ് 4രൂപ 8രൂപ

2 സെന്റ് 8രൂപ 16രൂപ

5സെന്റ് 40രൂപ 60രൂപ

10സെന്റ് 80രൂപ 120രൂപ

20സെന്റ് 160രൂപ 240രൂപ