1

പോത്തൻകോട് :വാവറ കുന്നത്ത് ശ്രീഭഗവതി ക്ഷേത്രത്തിലെ സപ്തദിന ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റെ് ടി.ആർ.അനിൽകുമാർ നിർവഹിച്ചു.ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എം.കൊച്ചുകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ ഡി.വിമൽകുമാർ,ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി മോഹനൻ നായർ,ജോയിന്റ് സെക്രട്ടറി ജയകുമാർ, സോമൻ നായർ,വിനോദ് തുടങ്ങിയവർ സംസാരിച്ചു.