കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ 29ന് ആരംഭിക്കുന്ന 129ാമത് തിരുവാതിര മഹോത്സവത്തിന്റെ നടത്തിപ്പിന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം നടക്കും.
21ന് രാവിലെ 10ന് കുളത്തൂർ കോലത്തുകര കൺവെൻഷൻ സെന്ററിലാണ് യോഗം നടക്കുക. തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് പ്രദേശത്ത് ഉത്സവമേഖലയായി സർക്കാർ പ്രഖ്യാപിക്കുന്നതിനാൽ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി. ശിവദാസൻ, സെക്രട്ടറി എസ്. സതീഷ്ബാബു എന്നിവർ അറിയിച്ചു.