തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും മത്സ്യഫെഡിന്റെ ഫിഷ് ബൂത്തുകൾ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. നിലവിൽ 52 മണ്ഡലങ്ങളിൽ മത്സ്യഫെഡിന്റെ ഫിഷ്‌മാർട്ടും സഹകരണവകുപ്പുമായി ചേർന്നുള്ള ഫ്രാഞ്ചൈസികളും പ്രവർത്തിക്കുന്നുണ്ട്. 88 മണ്ഡലങ്ങളിൽ കൂടി അവ സ്ഥാപിക്കും. 120.57 കോടി രൂപ ചെലവിൽ തിരഞ്ഞെടുത്ത 51 മത്സ്യമാർക്കറ്റുകൾ ആധുനികവത്കരിക്കുന്നതിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.