നെയ്യാറ്റിൻകര :ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിൽ ഒരു ദിവസത്തെ പൂജ നടത്തുന്നതിന് ഭക്തർക്ക് അവസരമൊരുക്കുന്നു. ജന്മദിനം,വിവാഹ വാർഷികം,പിതൃക്കളുടെ പുണ്യതിഥി തുടങ്ങിയ വിശേഷ ദിനങ്ങളിലെ ഒരു ദിവസത്തെ പൂർണ്ണമായ പൂജ നടത്താനാണ് അവസരം.അതിരാവിലെ നടത്തുന്ന ശാന്തി ഹോമത്തോടുകൂടി ആരംഭിച്ചുളള ഗുരുപൂജ, ഗണപതിപൂജ, ശിവപൂജ എന്നിവയാണ് പ്രധാന പൂജാചടങ്ങുകൾ.പൂജ നടത്തുവാൻ താത്പര്യമുള്ളവർക്ക് മുൻകൂട്ടി ബുക്കു ചെയ്യാം. കൂടാതെ ഓൺലൈനായും പൂജ നടത്താമെന്ന് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.