
വെള്ളനാട്:സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിൽ മറിഞ്ഞ് യാത്രികൻ വെള്ളനാട് ഭഗവതി നഗർ വെള്ളൂപ്പാറ തിരുവോണത്തിൽ ജി.രാജേന്ദ്രൻ നായർ (59, എൻ.സി.സി ക്യാന്റീൻ ജീവനക്കാരൻ) മരിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറ്മണിയോടെ അരുവിക്കര കളത്തുകാലിൽ വച്ചാണ് അപകടം. നാട്ടുകാർ പേരൂർക്കട ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ:സുനി.മക്കൾ:മനു,മീനു.