വെള്ളറട: കേരള ക്ഷീരവികസന വകുപ്പും പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ക്ഷീരകർഷക സംഗമം എള്ളുവിള ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ സഹായത്തോടെ കുന്നത്തുകാൽ ഗൗതം ആഡിറ്റോറിയത്തിൽ 22ന് നടക്കും. പഞ്ചായത്തുകൾ,​ മിൽമ,​ കേരള ഫിഡ്സ്,​ വിവിധ ബാങ്കുകളും പങ്കെടുക്കും. 22ന് രാവിലെ 9. 30ന് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശശിതരൂർ എം.പി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഡി. സുരേഷ് കുമാർ,​ എൻ. ഭാസുരാംഗൻ,​വി. പി. ഉണ്ണികൃഷ്ണൻ,​ കെ. ശ്രീകുമാർ,​ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ സംസാരിക്കും. 11ന് കന്നുകാലി പ്രരദർശനം,​ ക്ഷീരവികസന സെമിനാർ,​ എന്നിവ നടക്കും. 12 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ബ്ളോക്ക് പഞ്ചായത്ത് പ്രസി‌ഡന്റ് ലാൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.