
കടയ്ക്കാവൂർ: ദീനദയാൽ ഉപാദ്ധ്യായുടെ സ്മരണാർത്ഥം നടന്ന അനുസ്മരണ സമ്മേളനങ്ങളിൽ ബൂത്ത് തലത്തിൽ സ്വരൂപിച്ച സമർപ്പണനിധിയിൽ (ബി.ജെ.പി പ്രവർത്തനഫണ്ട്) ആറ്റിങ്ങൽ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ തുക സമർപ്പണനിധി സ്വരൂപിച്ചു നൽകിയ വക്കം ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിക്ക് മണ്ഡലത്തിന്റെ പ്രോത്സാഹനമായ സ്പീക്കർ സിസ്റ്റം മണ്ഡലം കമ്മിറ്റിയിൽ വച്ച് കർഷകമോർച്ച ജില്ലാപ്രസിഡന്റ് മണമ്പൂർ ദിലീപിൽ നിന്ന് ബി.ജെ.പി വക്കം പഞ്ചായത്ത് പ്രസിഡന്റ് ബാലീന ഷൈനും, ജനറൽ സെക്രട്ടറി ചന്ദ്രരാജും കൂടി ഏറ്റുവാങ്ങി. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജില്ലാ കമ്മിറ്റി മെമ്പർമാരായ രാജേഷ് മാധവൻ, രവി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ അജിത്പ്രസാദ്, വക്കം സജി, ജില്ലാ സെക്രട്ടറി മുളയറ രതീഷ്, മണ്ഡലം സെക്രട്ടറിമാരായ സുജി, സരിത, ശ്യാം എന്നിവരും മറ്റ് മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും പങ്കെടുത്തു.