
നെയ്യാറ്റിൻകര: ജനശ്രീ സുസ്ഥിര വികസന മിഷൻ നെയ്യാറ്റിൻകര നിയോജക മണ്ഡലം നേതൃയോഗം മുൻ എം.എൽ.എ ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ അമരവിള സുദേവകുമാർ അദ്ധ്യക്ഷനായിരുന്നു. ജനശ്രീ ജില്ലാ ചെയർമാൻ വട്ടപ്പാറ അനിൽ, ഡി.സി.സി ജനറൽ സെക്രട്ടറി എം. മുഹിനുദ്ദീൻ, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് വി.കെ. അവനീന്ദ്രകുമാർ. ജനശ്രീ ജില്ലാ സെക്രട്ടറി നദീറ സുരേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം.സി. സെൽവരാജ്, അഡ്വ. പി.സി. പ്രതാപ്,കെ.ആർ. മാധവൻ കുട്ടി, ഭാരവാഹികളായ അയിര സലീം രാജ്, അഡ്വ. എഡ്വിൻ സാം, ലില്ലി കുമാരി. ചെങ്കൽ റജി, ഡി. ശകുന്തള, പ്രിയംവദ, ഉഷ കുമാരി, തിരുപുറം സാബു, സുധീർ, വിജിത്ര, വിനു തുടങ്ങിയവർ പങ്കെടുത്തു.