വെള്ളറട: ബി.എസ്.പി പാറശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസ് പടിക്കൽ ധർണ നടത്തി. അർഹതപ്പെട്ട പട്ടികജാതിക്കാരുടെ ആനുകൂല്യം നിഷേധിക്കുന്ന പട്ടിക ജാതി ഓഫീസറെ സസ്പെന്റ് ചെയ്യുക,പട്ടികജാതി ഭൂരഹിത ഭവന രഹിത പദ്ധതി ലൈഫിൽ നിന്ന് മാറ്റി പട്ടികജാതി വികസന വകുപ്പിലാക്കുക, പട്ടികജാതി വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ബി.എസ്.പി നിയോജകമണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ കള്ളിക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കമലാസനൻ, ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി,​ ജില്ലാ കമ്മിറ്റി അംഗം കിരൺ കുമാർ,​ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.