
ബാലരാമപുരം: 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം പ്രാവച്ചമ്പലത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം ബി. ബിജു ഉദ്ഘാടനം ചെയ്തു. ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ. ആശാലത, കെ.ജി.ഒ.എ ഏരിയാ സെക്രട്ടറി കെ.ജി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ.ശ്രീകുമാർ സ്വാഗതവും എ.എസ്.മൻസൂർ നന്ദിയും പറഞ്ഞു.