
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന ഉപകരണങ്ങളുമായി സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തി.അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും ബഡ്ജറ്റിൽ അവഗണിച്ചതിനെതിരെയും മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ വിതരണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ധർണ നടത്തിയത്.സംസ്ഥാന ഭാരവാഹികളായ ആസ്റ്റിൻ ഗോമസ്, അഡോൾഫ്.ജി.മൊറൈസ്, പൊഴിയൂർ ജോൺസൺ, പൂന്തുറ ജയ്സൺ, ഹെൻറി വിൻസെന്റ്, പനത്തുറ പുരുഷോത്തമൻ, വർക്കല അഹദ്, പൂവാർ മുത്തയ്യൻ, എ.സേവ്യർ, കെന്നഡി ലൂയിസ് എന്നിവർ പങ്കെടുത്തു.