തിരുവനന്തപുരം: നിയമസഭാംഗങ്ങൾക്ക് സൗകര്യപ്രദമായ താമസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി എം.എൽ.എ ഹോസ്റ്റലിലെ പമ്പാ ബ്ലോക്ക് പൊളിച്ചുമാറ്റി പുതിയ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കും. വിവിധ നിയമസഭാ സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സമിതി അദ്ധ്യക്ഷന്മാരുടെ യോഗം ഉടൻ ചേരുമെന്നും സ്പീക്കർ എം.ബി രാജേഷ് അറിയിച്ചു.