ബാലരാമപുരം: നെയ്യാറ്റിൻകര ജില്ലാരൂപീകരണ സമിതിയുടെ നേതൃത്വത്തിൽ നെയ്യാർ ജല അവകാശ സംരക്ഷണ വാഹനപ്രചാരണ ജാഥ ഇന്ന് രാവിലെ 10 ന് ബാലരാമപുരം ജംഗ്ഷനിൽ ജി. സുരേഷ് തമ്പി ഉദ്ഘാടനം ചെയ്യും. സമിതി മേഖലാ കൺവീനർ പുതിച്ചൽ രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. ബാലരാമപുരം നിസ്താർ, മുക്കോല ഉണ്ണി എന്നിവർ നേതൃത്വം നൽകും.

വിവിധ സ്വീകരണ യോഗങ്ങളിൽ അഡ്വ.ഡി.വിൻസെന്റ് ഡി.പോൾ, എസ്. കുമരേശൻ, ഹാജി ഇ.എം ബഷീർ, എം.എസ്.ഷിബുകുമാർ, കൊടങ്ങാവിള വിജയകുമാർ, എ.എം.സുധീർ, ജെ.എം.സുബൈർ, എ.ഷൗക്കത്തലി, കുഴിവിള ശശി, ബാലരാമപുരം മനോഹരൻ, കോട്ടുകാൽ ശ്യാമപ്രസാദ്, ജെ.ഹയറുന്നിസ, എസ്.സ്പേശൻ എന്നിവർ സംസാരിക്കും. പുന്നമൂട്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻചെയർമാൻ പി.എസ്. നാരായണൻ നായർ സംസാരിക്കും. അഡ്വ.എസ്.ശശിധരൻ നായർ അദ്ധ്യക്ഷത വഹിക്കും. സമിതി കാട്ടാക്കട മേഖലാ സെക്രട്ടറി അഡ്വ.രാജീവ്, ബാലരാമപുരം എം.എ.കരീം, ഹാൻടെക്സ് മുൻ പ്രസിഡന്റ് പെരിങ്ങമല വിജയൻ എന്നിവർ സംസാരിക്കും.