aituc

ആര്യനാട്:ഭൂരഹിത ഭവനരഹിതരായ തോട്ടം തൊഴിലാളി കുടുംബങ്ങൾക്ക് മണ്ണും വീടും പദ്ധതിയിൽ ഉൾപ്പെടുത്തി വാസയോഗ്യമായ വീടുകൾ അനുവദിക്കണമെന്ന് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർഉദ്ഘാടനം ചെയ്തു. പി. ഹേമചന്ദ്രൻ, ഈഞ്ചപ്പുരി സന്തു,ബി.എസ്.റെജി, ഉഴമലയ്ക്കൽ ശേഖരൻ, ജി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി മീനാങ്കൽ കുമാർ( പ്രസിഡന്റ്, എം.എസ്.റഷീദ്(വൈസ് പ്രസിഡന്റ്),പി.ഹേമചന്ദ്രൻ(വർക്കിഗ് പ്രസിഡന്റ്),ഈഞ്ചപ്പുരി സന്തു(സെക്രട്ടറി),റെജി(ട്രഷറർ) എന്നിവരെ കൺവെൻഷൻ തിരഞ്ഞെടുത്തു.