kerala
കേരള സർവകലാശാലയിൽ 'ഒരു സർവകലാശാല ഒരു ഗ്രന്ഥശാല' പദ്ധതി മന്ത്റി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: 'ഒരു സർവകലാശാല ഒരു ഗ്രന്ഥശാല' പദ്ധതിയ്ക്ക് കേരള സർവകലാശാലയിൽ മന്ത്റി ഡോ.ആർ.ബിന്ദു തുടക്കം കുറിച്ചു. സർവകലാശാല പാലിയേ​റ്റീവ് പ്രവർത്തന റിപ്പോർട്ടിന്റെ പ്രകാശനം മന്ത്റി വീണാ ജോർജ് നിർവഹിച്ചു. സെന​റ്റ്ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻപിള്ള അദ്ധ്യക്ഷനായി. കോളേജകളിൽ മികച്ച പാലിയേ​റ്റീവ് പ്രവർത്തനം നടത്തിയ വിദ്യാർത്ഥികളെ ആരോഗ്യ മന്ത്രി ആദരിച്ചു. മികച്ച ഗവേഷണ പ്രവർത്തനം നടത്തിയ അദ്ധ്യാപകരെയും അക്കാഡമിക് മികവിനർഹരായ വിദ്യാർത്ഥികളേയും മന്ത്രി ബിന്ദു ആദരിച്ചു.

പാളയത്തെ സർവകലാശാല ലൈബ്രറിയും കാര്യവട്ടം കാമ്പസ്, 44 പഠനവകുപ്പുകൾ, 7 ഇന്റർയൂണിവേഴ്സി​റ്റി സെന്ററുകൾ, കൊല്ലം, പന്തളം, ആലപ്പുഴ സ്​റ്റഡിസെന്ററുകൾ എന്നിവിടങ്ങളിലെ ലൈബ്രറികളും പരസ്പരം ഓൺലൈനിൽ ബന്ധിപ്പിച്ച് വായനയ്ക്ക് ലഭ്യമാക്കുന്ന സംവിധാനമാണ് 'ഒരു സർവകലാശാല ഒരു ഗ്രന്ഥശാല' പദ്ധതി.

ചടങ്ങിൽ പ്രോവൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ, സിൻഡിക്കേ​റ്റ് ഫിനാൻസ് കമ്മി​റ്റി കൺവീനർ കെ.എച്ച്.ബാബുജാൻ, എസ്.നസീബ്, ബി.ബാലചന്ദ്രൻ, ജി.മുരളീധരൻപിള്ള, എം.വിജയൻ പിള്ള, ജെ.ജയരാജ്, കെ.ജി.ഗോപ്ചന്ദ്രൻ, കെ.ലളിത, കെ.ബി.മനോജ്, രഞ്ജു സുരേഷ്, ജി.ബിജുകുമാർ, പ്ലാനിംഗ് ആന്റ് ഡെവലപ്മെന്റ് ഡയറക്ടർ ഡോ.മിനി ഡിജോ കാപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.