kerala-university

തിരുവനന്തപുരം: കേരള സർവകലാശാല കഴിഞ്ഞ ആഗസ്​റ്റിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്‌സി. സുവോളജി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 27 വരെ അപേക്ഷിക്കാം.

നവംബറിൽ നടത്തിയ നാലാം സെമസ്​റ്റർ സി.ബി.സി.എസ്. ബി.എ. (മേഴ്സിചാൻസ് 2010, 2011 & 2012 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ജനുവരിയിൽ നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ എം.എസ്‌സി. കമ്പ്യൂട്ടർസയൻസ് പരീക്ഷയുടെ മേജർ പ്രോജക്ട്/വൈവ/പ്രാറാക്ടിക്കൽ പരീക്ഷകൾ 23 മുതൽ 26 വരെ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.വോക്. സോഫ്​റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് (351) കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ 21 മുതൽ 24 വരെ ചേർത്തല സെന്റ്.മൈക്കിൾസ് കോളേജിലും ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി.കോളേജിലും ആരംഭിക്കും.

ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്ട്രോണിക്സ് ഡിഗ്രി കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ 21 മുതൽ 25 വരെ അതത് കോളേജുകളിൽ വച്ച് നടത്തും.


ഏപ്രിൽ 18 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.എഫ്.എ. (ഇന്റഗ്റേ​റ്റഡ്) പരീക്ഷകൾക്ക് പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം.

2021 - 2022 അദ്ധ്യയന വർഷത്തെ യൂണിവേഴ്സി​റ്റി മെറി​റ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്‌മെന്റുകൾ, അഫിലിയേ​റ്റഡ് കോളേജുകൾ, യൂണിവേഴ്സി​റ്റി എൻജിനിയറിംഗ് കോളേജ്, കാര്യവട്ടം എന്നിവിടങ്ങളിൽ 2021 - 2022 അദ്ധ്യയവവർഷം ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഓട്ടോണോമസ് കോളേജുകളുടെ അപേക്ഷ സ്വീകരിക്കില്ല. കോളേജ്/ഡിപ്പാർട്ട്‌മെന്റ് മേധാവി വഴി നിശ്ചിത ഫോമിലുളള അപേക്ഷയും യോഗ്യത പരീക്ഷയുടെ സാക്ഷ്യപ്പടുത്തിയ പകർപ്പുകളും ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 15. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.