കാട്ടാക്കട:പൂഴനാട് വലിയുല്ലാഹി ജലാലുദീൻ ചിശ്തി ദർഗാ ശെരീഫിലെ ഉറൂസ് മുബാരക് ഇന്ന്മുതൽ ആരംഭിക്കും.23ന് ഉറൂസ് സമാപിക്കും.ഇന്ന് വൈകിട്ട് 3ന് ഘോഷയാത്ര.തുടർന്ന് ജമാഅത്ത് പ്രസിഡന്റ് ഉറൂസിന് കൊടിയേറ്റ് നടത്തും.തുടർന്ന് നടക്കുന്ന ദുആ ചടങ്ങിന് ജമാഅത്ത് അസിസ്റ്റന്റ് ഇമാം ഷാഹുൽഹമീദ് സഖാഫി നേതൃത്വം നൽകും.രാത്രി 7ന് മത പ്രഭാഷണം.20ന് രാവിലെ 9.30മുതൽ മദ്രസാഹാളിൽ വച്ച് സൗജന്യ നേതേര പരിശോധനാ ക്യാമ്പ്.രാത്രി 7ന് മത പ്രഭാഷണം.21ന് വൈകിട്ട് ഏഴിന് മത പ്രഭാഷണം.22ന് നാരിയത്ത് സ്വലാത്ത്.വൈകിട്ട് ഏഴിന് ദഫ് മുട്ട്.7.30ന് ദുആ മജ്ലിസ്.രാത്രി 9.30മുതൽ ജ്ഞാനപുകഴ്ച.23ന് ഖത്തംതമാം.തുടർന്ന് അന്നദാനം.എല്ലാ ഉറൂസ് ദിവസങ്ങളിലും മഗ്രിബ് നിസ്ക്കാരത്തിന് ശേഷം ഖുറാൻ-മൗലിദ് പാരായണം നടക്കും.