1

വിഴിഞ്ഞം: ഈസ്റ്റ് ആഫ്രിക്കയിലെ സീ ഷെൽസിൽ തടവിലായ വിഴിഞ്ഞം സ്വദേശികൾ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ വേൾഡ് മലയാളി ഫെഡറേഷന്റെ ഇടപെടൽ. പിടിയിലായ തൊഴിലാളികളെ കാണാനുള്ള ആവശ്യം ആദ്യം നിരസിച്ചെങ്കിലും പിന്നീട് അനുവാദം നൽകുകയായിരുന്നു. വേൾഡ് മലയാളി ഫെഡറേഷൻ സീ ഷെൽസ് കൗൺസിൽ അംഗങ്ങളായ എബ്രഹാം, പി.എ. സുനീഷ്, ബിബിൻ.കെ. വർഗീസ് എന്നിവർ തടവിലായവരെ സന്ദർശിച്ച് ആവശ്യമായ വെള്ളവും ഭക്ഷണവും മറ്റു അടിയന്തര വസ്തുക്കളും കൈമാറിയതായി അറിയിച്ചു.

23ന് ഇവരെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഇന്ത്യൻ ഹൈകമ്മീഷണർക്ക് കൈമാറുമെന്നുമാണ് കൗൺസിൽ അംഗങ്ങൾ നൽകുന്ന വിവരം. കഴിഞ്ഞ 12നാണ് വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം കോളനി സ്വദേശികളായി ജോണി (34), തോമസ് (50) എന്നിവർ ഉൾപ്പെടെ 59 പേർ ഈസ്റ്റ് ആഫ്രിക്കൻ പൊലീസിന്റെ പിടിയിലായത്.