പാറശാല: ധനുവച്ചപുരം ഗവ.ഐ.ടി.ഐയിലെ വിദ്യാർത്ഥികളെ മർദ്ദിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന കോളേജ് വിദ്യാർത്ഥികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥികളായ സന്ദീപ് (20), അജിത് (20) എന്നിവരാണ് അറസ്റ്റിലായത്.

രണ്ട് ദിവസം മുൻപ് ധനുവച്ചപുരം എൻ.എസ്.എസ് കോളേജിന് മുന്നിൽ വച്ച് ഐ.ടി.ഐ വിദ്യാർത്ഥികളെ മർദ്ദിച്ചുവെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. കോളേജിന് മുന്നിലൂടെ കൂകിവിളിച്ച് കടന്ന് പോയ ഐ.ടി.ഐ വിദ്യാർത്ഥികളെ കോളേജിലെ വിദ്യാർത്ഥികൾ വിരട്ടി ഓടിച്ചെങ്കിലും റോഡിൽ നിൽക്കുകയായിരുന്ന പൊലീസിനെ കണ്ടപാടെ തിരികെ ഓടിയതാണ് കോളേജ് വിദ്യാർത്ഥികളിൽ നിന്ന് മർദ്ദനമേൽക്കാൻ കാരണമായത്. തുടർന്ന് മർദ്ദനമേറ്റവർ പാറശാല പൊലീസിന് പരാതി നൽകുകയായിരുന്നു.